'ഒരു ജഴ്സി ഒരു രാജ്യം'; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്ത്

team-india-jersey
SHARE

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ജഴ്സി പുറത്തിറങ്ങി. നീല ജഴ്സിയില്‍ ഓറഞ്ച് നിറം കൂടി ചേര്‍ത്താണ് ടീം ഇന്ത്യയുടെ പുതിയ ജഴ്സി ഒരുക്കിയിരിക്കുന്നത്. ജഴ്സിയുടെ ചില ഭാഗത്തായി വെളള നിറവും കാണാം. തികച്ചും വ്യത്യസ്തമായ രീതിയിലുള്ള വീഡിയോയിലൂടെയാണ് സ്​പോൺസർമാരായ അഡിഡാസ് ഇന്ത്യൻ ടീമിന്റെ കുപ്പായത്തെ അവതരപ്പിച്ചിരിക്കുന്നത്. ധരംശാല സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രകാശന വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോയിൽ രോഹിത് ശർമ, കുൽദീപ് യാദവ്,രവീന്ദ്ര ജദേജ എന്നിവരും അണിനിരന്നിട്ടുണ്ട്.

കിറ്റ് സ്​പോൺസർമാരായ അഡിഡാസ് തന്നെയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ വി‍ഡിയോ പുറത്തുവിട്ടത്. പുതിയ ജഴ്സിയുമായി പറന്നുയരുന്ന ഒരു ഹെലിക്കോപ്റ്ററും അത് കണ്ട് ആകാംക്ഷയോടെ നോക്കി നില്‍ക്കുന്ന രോഹിത് ശർമ, കുൽദീപ് യാദവ്,രവീന്ദ്ര ജദേജ എന്നിവരെയുമാണ് വി‍ഡിയോയില്‍ കാണുന്നത്. ഒരു ജഴ്സി ഒരു രാജ്യം  എന്നാണ് പുതിയ കുപ്പായത്തിന് അഡിഡാസ് നല്‍കിയിരിക്കുന്ന വിശേഷണം. 

അതേസമയം ജഴ്സിയുടെ പുതിയ മാറ്റത്തില്‍ സമ്മിശ്രപ്രതികരണങ്ങളാണ് ഉയരുന്നത്. ജഴ്സിയില്‍ നിന്നും  നീല നിറത്തെ പതുക്കെ മാറ്റി കുങ്കുമനിറം അല്ലെങ്കില്‍ കാവിയാക്കാനുളള പദ്ധതിയുടെ ഭാഗമാണിതെന്നാണ് ആരാധകരില്‍ ചിലരുടെ വാദം. എന്നാല്‍ പുതിയ ജഴ്സിയില്‍ സന്തോഷം പ്രകടിപ്പിക്കുന്നവരും നിരവധിയാണ്. ട്വന്റി 20 ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. അയര്‍ലന്‍ഡിനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ പോരാട്ടം.  

Team India's new T20 jersey launched ahead of World Cup

MORE IN SPORTS
SHOW MORE