വിവാദങ്ങൾക്ക് നടുവിലും ഇടിക്കൂട്ടിൽ വിജയക്കൊടി പറത്തി മേരി കോം

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ നേര്‍ക്കുനേര്‍ വന്ന മല്‍സരത്തില്‍ ഇതിഹാസതാരം മേരി കോം നിഖാത് സരീനെ തോല്‍പ്പിച്ചു. ദേശീയ വനിതാ ബോക്സിങ് ട്രയല്‍സില്‍ 51 കിലോ വിഭാഗത്തിലാണ് മേരിയുെട ജയം. സ്കോര്‍ 9–1. 

വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയതിന്റെ ശേഷിപ്പ് റിങ്ങിലും കണ്ടു. മല്‍സരശേഷം സരീന് കൈ കൊടുക്കാന്‍ ഇതിഹാസതാരം തയ്യാറായില്ല. മറ്റൊരു വിവാദത്തിന് ഇത് വെടിമരുന്ന് ഇട്ടുകഴിഞ്ഞു. 

ജയത്തോടെ ഫെബ്രുവരിയില്‍ ചൈനയില്‍ നടക്കുന്ന ഒളിംപിക്സ് യോഗ്യത മല്‍സരത്തില്‍ മേരി ഇന്ത്യയെ പ്രതിനിധീകരിക്കും. ഒളംപിക്സ് യോഗ്യത മല്‍സരത്തിന് മേരിക്ക് ൈവല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയതോടയാണ് വിവാദങ്ങളുടെ തുടക്കം. ലോക ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണം, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് മാത്രമാണ് ഒളിംപിക്സ് യോഗ്യത മല്‍സരത്തില്‍ നേരിട്ട് മല്‍സരിക്കാന്‍ അവസരം നല്‍കുക. മറ്റുളളവര്‍ ട്രയല്‍സില്‍ പങ്കെടുക്കണമെന്നാണ് നിയമം. എന്നാല്‍ ഇതുമറികടന്ന് വെങ്കലമെഡല്‍ നേടിയ മേരി കോമിനെ അയയ്ക്കാനുള്ള തീരുമാനത്തിനെതിരെ 

കായികമന്ത്രി കിരണ്‍ റിജിജുവിന് സരീന്‍ കത്തെഴുതുകയും ട്രയല്‍സിന് മേരിയെ വെല്ലുളിക്കുകയും ചെയ്തു. ഫെഡറേഷന്‍  ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാമെന്ന് മേരിയും നിലപാടെടുത്തതോടെ മല്‍സരത്തിന് കളമൊരങ്ങുകയായിരുന്നു.