ഇവർ പുൽവാമ രക്തസാക്ഷികളുടെ മക്കൾ; ക്രിക്കറ്റ് പരിശീലനം ഏറ്റെടുത്ത് സെവാഗ്; കയ്യടി

കളിക്കളത്തിന് അകത്തും പുറത്തും വീരേന്ദര്‍ സെവാഗിനെ വേറിട്ട് നിർത്തുന്നത് അദ്ദേഹത്തിന്റെ നിലപാടുകളാണ്. ഇപ്പോഴിതാ ട്വിറ്ററിൽ അദ്ദേഹം പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ധീര സൈനികരുടെ മക്കള്‍ തന്റെ അക്കാദമിയില്‍ ക്രിക്കറ്റ് പരിശീലം നടത്തുന്നതിന്റെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികന്‍ റാം വക്കീലിന്റെ മകന്‍ അര്‍പിത് സിംഗും, വിജയ് സോറംഗിന്റെ മകന്‍ ഗാരുല്‍ സോറംഗും തന്റെ അക്കാദമിയില്‍ ബാറ്റിംഗ് ബൗളിംഗ് പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് സെവാഗ് പങ്കുവച്ചിരിക്കുന്നത്. ഇവരെ പരിശീലിപ്പിക്കാന്‍ ലഭിച്ച അവസരം ഭാഗ്യമായി കരുതുന്നുവെന്നും ഇതിൽപരം മറ്റൊരു സന്തോഷവുമില്ലെന്നും അദ്ദേഹം പറയുന്നു.