കരുത്തരായി കോലിപ്പട; ഫൈനലിലേക്ക് ഒരു കളിയുടെ ദൂരം മാത്രം

റൗണ്ട് റോബിന്‍ മത്സരങ്ങളില്‍ ഒന്നാമനായാണ് ടീം ഇന്ത്യ സെമിയിലേക്ക് എത്തുന്നത്. കളിച്ച 8 മത്സരങ്ങളില്‍ 7 എണ്ണവും ജയിച്ചാണ് കരുത്തോടെ കളിക്കളത്തിലിറങ്ങുന്നത്.  ഇംഗ്ലണ്ടിനോട് മാത്രമാണ് ഇന്ത്യ പരാജയമറിഞ്ഞത്. പരുക്കും മധ്യനിരയുടെ മോശം പ്രകടനവും ലീഗ് മാച്ചില്‍ ടീമിനെ ദുര്‍ബലപ്പെടുത്തിയെങ്കിലും ബാറ്റിങിലും ബോളിങിലും സെമിയിലെ എതിരാളികളെക്കാള്‍ കരുത്തരാണ് ടീം ഇന്ത്യ.

2015 ലോകപ്പിലെ സെമിഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയ്ക്കയോട് ഏറ്റുമുട്ടിയായിരുന്നു ഇന്ത്യയുടെ റൗണ്ട് റോബിനിലെ തുടക്കം. രോഹിത് ശര്‍മ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഈ ലോകകപ്പിലെ വരവറിയിച്ചു. പുറത്താകാതെ 122 റണ്‍സ് നേടിയ രോഹിതിന്‍റെ കരുത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് ആദ്യ ജയം സ്വന്തമാക്കി.

അടുത്തമത്സരം കഴിഞ്ഞ ലോകകപ്പിലെ ചാംപ്യന്‍മാരോട്. ശിഖര്‍ധവാന്‍റെ സെഞ്ച്വറിയില്‍ 352 എന്ന കൂറ്റന്‍സ്കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. പിന്തുടരാനിറങ്ങിയ 

പക്ഷേ വിരലിന് പരുക്കേറ്റ ശിഖര്‍ ധവാന് ബാക്കിയുള്ള മത്സരങ്ങളില്‍ പുറത്തിരിക്കാനായിരുന്നു വിധി.ന്യൂസിലാ‍ന്‍ഡുമായുള്ള അടുത്തമത്സരം മഴമൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പൊയിന്‍റ് പങ്കിട്ടു. പാക്കിസ്ഥാനുമായുള്ള മത്സരമായിരുന്നു അടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 336 റണ്‍സ് അടിച്ചുകൂട്ടി. ഇത് പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ലോകകപ്പില്‍ ഇന്ത്യയോട് തോല്‍ക്കുക എന്ന ചരിത്രം  ആവര്‍ത്തിച്ചു. മഴ നിയമപ്രകാരമാണെങ്കിലും 89 റണ്‍സിന്‍റെ ആധികാരിക ജയം.

ഇന്ത്യന്‍ ആരാധകരെ ആശങ്കയുടെ വിളുമ്പില്‍ നിര്‍ത്തിയ പോരാട്ടമാണ് പിന്നെ വന്നത്. അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 224 റണ്‍സാണെടുത്തത്. ബാറ്റ്സ്മാന്‍മാര്‍ക്ക് മുകളില്‍ ബോളര്‍മാരുടെ പ്രകടനമെത്തിയപ്പോള്‍ അവസാന ഓവര്‍ വരെ ആവേശമുണര്‍ത്തിയ മത്സരത്തില്‍ 11 റണ്‍സിന് ഇന്ത്യ വിജയത്തിലെത്തിപ്പിടിച്ചു. ചേതന്‍ ശര്‍മയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ബോളറായി മുഹമ്മദ് ഷമി. 

അഫാഗാനുമായുള്ള മത്സരത്തിന്‍റെ പോരായ്മ വിന്‍‍ഡീസിനെതിരെ ഇന്ത്യ തീര്‍ത്തു. 125 റണ്‍സിന്‍റെ ആധികാരിക വിജയം. വിരാട് കോലി ക്യാപ്റ്റന്‍റെ കളി കളിച്ച് മാന്‍ ഓഫ് ദ മാച്ചായി.

തുടര്‍ച്ചയായി അഞ്ചുവിജയങ്ങള്‍ക്ക് ശേഷം പ്രഹരമായി  തോല്‍വി എത്തി .  ഇംഗ്ലണ്ടിന്‍റെ 338 റണ്‍സ് ചേസ് ചെയ്ത ഇന്ത്യ പൊരുതിയെങ്കിലും 31 റണ്‍സിനിപ്പുറം വീണു.

സെമി ഉറപ്പാക്കാന്‍ അടുത്ത മത്സരത്തില്‍ ജയിക്കണമായിരുന്നു. സംശയങ്ങള്‍ക്ക് ഇട നല്‍കാതെ ഒരിക്കല്‍ കൂടി ബാറ്റിങ്ങിന്‍റെയും ബോളിങിന്‍റെയും  കരുത്ത് ഒരുമിച്ചെത്തി.  ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്ത് സെമിയിലെത്തി. 314 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യ ബംഗ്ലാദേശിന്‍റെ മികച്ച ബാറ്റിങ് നിരയെ 286 ന് പുറത്താക്കി.

റൗണ്ട് റോബിനിെല അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ  ബാറ്റിങ് കരുത്തുകാട്ടിയ ആധികാരിക ജയമൊരുങ്ങി. ശ്രീലങ്കയുെട 264 റണ്‍സ് 6 ഓവര്‍ ബാക്കി നില്‍ക്കെ ടീം ഇന്ത്യ മറികടന്നു. വന്‍സ്കോറുയര്‍ത്തിയപ്പോളൊക്കെ ടീമിന്് നെടുംതൂണായ രോഹിത് ശര്‍മ ലോകകപ്പിലെ  അഞ്ചാം സെഞ്ച്വറി നേടി റെക്കോര്‍ഡ് കുറിച്ചു. 

കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സപ്പാണ് സെമിയില്‍ ഇന്ത്യയ്ക്കെതിരെ ഇറങ്ങുക. ഫൈനലിലെത്താന്‍ കിവീസ് കടമ്പ കടക്കണം.