തോൽവിയിലും തിളങ്ങി മുഹമ്മദ് ഷമി; വിക്കറ്റ് വേട്ടയിൽ റെക്കോർഡ്

തോല്‍വിയിലും   അഞ്ചുവിക്കറ്റ് പ്രകടനവുമായി  മുഹമ്മദ് ഷമി തിളങ്ങി . ഇതോടെ ലോകകപ്പില്‍ ഷമിയുടെ വിക്കറ്റ് നേട്ടം  13 ആയി . ഒരുപിടി റെക്കോഡുകളും മല്‍സരത്തില്‍ ഷമി സ്വന്തമാക്കി  

വിക്കറ്റ് രഹിതമായ ആദ്യസ്പെല്ലിന് ശേഷമായിരുന്നു ഇത്തവണ മുഹമ്മദ് ഷമി ഷോ . രണ്ടാം സ്െപല്ലില്‍ സെ‍ഞ്ചുറി പിന്നിട്ട ജോണി ബെയര്‍സ്റ്റോയെ മടക്കി . അടുത് ഓവറില്‍ ക്യാപ്റ്റന്‍ മോര്‍ഗനെയും . ജോ റൂട്ട് ആയിരുന്നു ഷമിയുടെ മൂന്നാം ഇര . പിന്നാലെ ജോസ് ബട്ളറെയും ക്രിസ് വോക്സിനെയും പുറത്താക്കി ലോകകപ്പില്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബോളറായി ഷമി . 

ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ നാലോ അതില്‍ അധികമോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി ഷമി . പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് ഷമിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചത് .  പരുക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായെത്തിയ ഷമി  ആദ്യ മല്‍സരത്തില്‍ ഹാട്രിക് നേടിയിരുന്നു . തുടര്‍ച്ചയായി  മൂന്ന് ഏകദിനങ്ങളില്‍ നാലോ അതില്‍ അധികമോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബോളറാണ് ഷമി . നരേന്ദ്ര ഹിര്‍വാനിയാണ് ഷമിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചത് .