എന്നെ വിലക്കിയത് കൊണ്ടാണ്; ഞാന്‍ കളിച്ചിരുന്നെങ്കില്‍ ഇങ്ങനെയാവില്ല; ഋഷഭ് പന്ത്

rishabh-pant-new
SHARE

ഒരു മത്സരത്തില്‍ നിന്ന് തനിക്ക് വിലക്ക് ലഭിച്ചതാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേഓഫ് സാധ്യതകള്‍ക്ക് തിരിച്ചടിയായതെന്ന് ഋഷഭ് പന്ത്. കുറഞ്ഞ ഓവര്‍ നിരക്ക് സീസണില്‍ മൂന്നാം വട്ടവും ആവര്‍ത്തിച്ചതോടെയാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഋഷഭ് പന്തിന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ലഭിച്ചത്. ഇതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരായ നിര്‍ണായക മത്സരം പന്തിന് നഷ്ടമായി. 

ഞാന്‍ കളിച്ചിരുന്നെങ്കില്‍ മത്സരം ഉറപ്പായും ജയിക്കുമായിരുന്നു എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഞാന്‍ കളിച്ചിരുന്നു എങ്കില്‍ ക്വാളിഫൈ ചെയ്യാനുള്ള സാധ്യത കൂടുതലായിരുന്നു, ലഖ്നൗവിന് എതിരായ ജയത്തിന് പിന്നാലെ പന്ത് പറഞ്ഞു. ബാംഗ്ലൂരിന് എതിരെ 47 റണ്‍സ് തോല്‍വിയിലേക്ക് വീണത് ഡല്‍ഹിയുടെ നെറ്റ്റണ്‍റേറ്റിനേയും ബാധിച്ചു. 

ലഖ്നൗവിന് എതിരെ 20 ഓവറില്‍ 208 റണ്‍സ് ആണ് ഡല്‍ഹി ക്യാപിറ്റല്‍സ് കണ്ടെത്തിയത്. ചെയ്സ് ചെയ്ത് ഇറങ്ങിയ ലഖ്നൗവിന്റെ പോരാട്ടം 19 റണ്‍സ് അകലെ അവസാനിച്ചു. സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 7 ജയവും 7 തോല്‍വിയുമായി 14 പോയിന്റോടെ അഞ്ചാമതാണ് ഡല്‍ഹി. ചെന്നൈക്കും ഹൈദരാബാദിനും 14 പോയിന്റ് വീതമുണ്ട്. ഹൈദരാബാദിന് ഇനി രണ്ട് മത്സരം കൂടി ബാക്കിയുണ്ട്.

സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സാധിച്ചിരുന്നില്ല. സീസണിന്റെ അവസാനത്തോട് അടുത്തപ്പോള്‍ നേടിയ ജയങ്ങളാണ് അവരുടെ പ്ലേഓഫ് സാധ്യതകള്‍ക്ക് ജീവന്‍ നല്‍കിയത്. ഇഷാന്ത് ശര്‍മ, ഖലീല്‍ അഹ്മദ്, മുകേഷ് കുമാര്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ ഫിറ്റ്നസ് പ്രശ്നങ്ങളും അവരെ അലട്ടി. 

Rishabh pant about one match ban

MORE IN SPORTS
SHOW MORE