അനുഷ്ക വച്ച വെടിയേറ്റ് മരിച്ച് കോഹ്‍ലി; അഭിനയം കണ്ട് ഞെട്ടി ആരാധകർ; വിഡിയോ

വിരാട് കോഹ്‍ലിയും ഭാര്യ അനുഷ്ക ശർമ്മയും ഒഴിവുസമയം കിട്ടിയാൽ അത് എത്രമാത്രം രസകരമാക്കാ എന്നാണ് ചിന്തിക്കുക. ഭാര്യാഭർത്താക്കന്മാർ എന്നതിലുപരി മികച്ച സൗഹൃദവും ഇവർ പങ്കിടുന്നുണ്ട്. അതിന് തെളിവാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോ. അനുഷ്കയ്ക്ക് മാത്രമല്ല തനിക്കും അഭിനയം വഴങ്ങുമെന്നാണ് വിരാട് തെളിയിക്കുന്നത്.

ലേസർ തോക്കിൽ കളിക്കുകയാണ് അനുഷ്ക. അനുഷ്കയുടെ തോക്കിന് മുന്നിലേക്ക് എത്തുന്ന വിരാട് വെടിയേറ്റ് വീഴുന്നതായി അഭിനയിക്കുന്നു. ശരിക്കും മരിച്ചുവീഴുന്നതുപോലെയാണ് കോഹ്‍ലിയുടെ അഭിനയം എന്നാണ് ആരാധകർ പറയുന്നത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം അംഗം ഡെയിൽ സ്റ്റെയിനാണ് ഈ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

എന്തായാലും ഇന്ത്യൻ നായകന്റെ അഭിനയ മികവിനെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ. തമാശക്ക് പങ്കുവച്ച വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.