പത്തനംതിട്ട ടൗണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആര്‍.പി.എഫ് ചെന്നൈ ചാമ്പ്യന്‍മാർ

പത്തനംതിട്ട ടൗണ്‍ ഫുട്ബോള്‍ ക്ലബ് സംഘടിപ്പിച്ച അഖിലേന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആര്‍.പി.എഫ് ചെന്നൈ ചാമ്പ്യന്‍മാരായി. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് കൊല്ലം ടൗണ്‍ ക്ലബിനെയാണ് ആര്‍.പി.എഫ് പരാജയപ്പെടുത്തിയത്. 

സെമിയില്‍ കൊച്ചിസര്‍വകലാശാലയെപരാജയപ്പെടുത്തിയാണ് ആര്‍.പി.എഫ് ഫൈനലില്‍ കടന്നത്.  ഫൈനലില്‍ ടൗണ്‍ക്ലബ്ബ് കൊല്ലത്തിനെതിരെ ചെന്നൈ ആദ്യപകുതിയില്‍ തന്നെ രണ്ടുഗോളും നേടി.

ഗോള്‍ മടക്കാന്‍ ആദ്യപകുതിയില്‍ കൊല്ലം പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ടാം പകുതിയിലും മികച്ച മുന്നേറ്റം നടത്തിയത് കൊല്ലമാണ്.

കളിയവസാനിക്കാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കെ കൊല്ലം ഒരുഗോള്‍ മടക്കി. ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.