ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ ആരാകും ഏറ്റുമുട്ടുക എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയ പാകിസ്ഥാൻ ആരാധകർക്ക് മറുപടി നൽകി ഐസിസി. ട്വിറ്ററിലെ ചോദ്യത്തിന് വനിതാ ട്വന്റി-20 ലോകകപ്പുമായി ബന്ധപ്പെട്ടാണെന്ന് തിരിച്ചറിയാതെ മറുപടി പറയാനെത്തിയ ആരാധകർക്കാണ് ഐസിസി മറുപടി നൽകിയത്.
ഐസിസിയുടെ ട്വീറ്റിന് താഴെ പാക്കിസ്ഥാന് എവിടെ എന്നായിരുന്നു ആരാധകർ ചോദിച്ചത്. മറ്റൊരു ആരാധകനാകട്ടെ ട്വന്റി-20യിലെ നമ്പര്‍ വണ്‍ ടീമെവിടെ എന്നായിരുന്നു അറിയേണ്ടത്. സെമിഫൈനലിസ്റ്റുകളായ ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ ടീമുകളാണ് ഐസിസിയുടെ ട്വീറ്റിലുണ്ടായിരുന്നത്.
എന്നാല്‍ കളി നടക്കുന്നത് വനിതാ ട്വന്റി-20 ലോകകപ്പാണെന്ന് തിരിച്ചറിയാതെ പാക് ആരാധകര്‍ കൂട്ടത്തോടെ കമന്റുകളുമായി രംഗത്തെത്തി. ഇതിനൊടുവിലാണ് പാക്കിസ്ഥാന് വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമിയിലേക്ക് യോഗ്യത നേടാനാവാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി എന്ന് ഐസിസി മറുപടി നല്‍കിയത്. പുരുഷ ക്രിക്കറ്റില്‍ ട്വന്റി-20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് പാക്കിസ്ഥാന്.