പ്രണയത്തേക്കാൾ വലിയ പോരാട്ടമോ? ഇന്ത്യ–പാക് കളിക്കിടെ പ്രണയാഭ്യർത്ഥന; വി‍ഡിയോ

ഇന്ത്യ–പാകിസ്ഥാൻ മത്സരം കാണാൻ ആവേശത്തോടെയാണ് ആരാധകർ സ്ക്രീനിനു മുന്നിൽ എത്തുക. അത് ഗ്രൗണ്ടിൽ ല‌ൈവായി കാണാനാണെങ്കിൽ ആവേശം ഇരട്ടിയാകും. എന്നാൽ മത്സരത്തിന്റെ ലഹരി കാണികളുടെ സിരകളിൽ ഉയര്‍ന്നപ്പോൾ സ്റ്റേ‍ഡിയത്തിൽ ഒരാളുടെ മാത്രം ഹൃദയത്തിൽ ഉയർന്നത് പ്രണയത്തിരയാണ

ലോകകപ്പിൽ അവസാനം നടന്ന ഇന്ത്യ–പാക്ക് മത്സരത്തിനിടെയായിരുന്നു സംഭവം. ലക്ഷക്കണക്കിന് ആളുകള്‍ ഇമചിമ്മാതെ കളിക്കാരുടെ പിന്നാലെ പാഞ്ഞപ്പോൾ അൻവിതയുടെ കൂട്ടുകാരന് മാത്രം അതിൽ ശ്രദ്ധിക്കാനായില്ല. അവളോടുള്ള പ്രണയം ഇനിയും ഒളിച്ചുവയ്ക്കാതെ സ്റ്റേ‍ഡിയത്തിന്റെ ആരവങ്ങളെ സാക്ഷി നിർത്തി അയാൾ തന്റെ പ്രണയം തുറന്ന്് പറഞ്ഞു.

മുട്ടു കുത്തി നിന്ന് മോതിരം സമ്മാനിച്ചാണ് അൻവിതയോട് യുവാവ്  പ്രണയാഭ്യർത്ഥന നടത്തുന്നത്.. പ്രണയം സ്വീകരിക്കുമ്പോഴും അമ്പരപ്പ് മാറാത്ത അൻവിതയെയും വിഡിയോയിൽ കാണാം. അൻവിത തന്നെ തന്റെ ട്വിറ്ററിൽ വിഡിയോ ഷെയർ ചെയ്തതോടെയാണ് സംഭവം വൈറലാകുന്നത്. 

എന്തായാലും നിരവധിപേർ ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. ഇതിനോടകം ആയിരക്കണക്കിനാളുകളാണ് വി‍ഡിയോ കണ്ടിരിക്കുന്നത്.