അച്ഛനെയും അമ്മയെയും തോളില്‍ താങ്ങി മകന്‍റെ തീര്‍ഥയാത്ര; വൈറല്‍ വിഡിയോ

ജീവിതത്തിന്റെ വെളിച്ചമാണ് എല്ലാവര്‍ക്കും അവരവരുടെ മാതാപിതാക്കള്‍. അത്തരത്തില്‍ ഹൃദ്യമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കന്‍വാര്‍ തീര്‍ഥയാത്രയ്ക്കായി അച്ഛനെയും അമ്മയെയും ഇരു തോളിലും താങ്ങി നടക്കുന്ന യുവാവിന്റെ വിഡിയോ ആണിത്. ഐപിഎസ് ഉദ്യോഗസ്ഥന്‍ അശോക് കുമാറാണ് ഈ വിഡിയോ പങ്കുവച്ചത്. 

ത്രാസിലാണ് ഇദ്ദേഹം അച്ഛനെയും അമ്മയെയും ഇരുത്തിയിരിക്കുന്നത്. ത്രാസില്‍ സാധനങ്ങള്‍ വയ്ക്കുന്നിടത്ത് അച്ഛനെയും അമ്മയെയും ഇരുത്തിയിരിക്കുന്നു. ശ്രാവണ്‍ കുമാര്‍ എന്ന തീര്‍ഥാടകനാണ് മാതാപിതാക്കളെയും യാത്രയില്‍ ഒപ്പം കൂട്ടുന്നത്. 

വിഡിയോ കാണാം: