ക്ലാസിക് ഫുട്ബോൾ; ബൊക്ക ജൂനിയേഴ്സിനും റിവര്‍ പ്ലേറ്റിനും സമനില

നൂറ്റാണ്ടിലെ ക്ലാസിക് ഫുട്ബോള്‍ പോരാട്ടത്തില്‍ ബൊക്ക ജൂനിയേഴ്സും റിവര്‍ പ്ലേറ്റും സമനിലയില്‍ പിരിഞ്ഞു. രണ്ടുതവണ ലീഡ് നേടിയ ബൊക്ക  ജൂനിയേഴ്സ് സെല്‍ഫ് ഗോളിലൂടെയാണ് സമനില വഴങ്ങിയത്. 

ഇതോടെ റിവര്‍പ്ലേറ്റ് മൈതാനത്ത് നടക്കുന്ന ലിബറേറ്റേഴ്സ് കപ്പ് രണ്ടാം പാത ഫൈനല്‍ നിര്‍ണായകമായി.  ബൊക്കാ ജൂനിയേഴ്സ് ഹോം ഗ്രൗണ്ടില്‍ റിവര്‍പ്ലേറ്റിന് വിജയത്തോളം പോന്നൊരു സമനില. 34–ാം മിനിറ്റില്‍ റാമോന്‍ അബില ബൊക്കയെ മുന്നിലെത്തിച്ചു 

രണ്ട് മിനിറ്റിനുള്ളില്‍ ലൂക്കാസ് പ്രാറ്റോയിലൂടെ റിവര്‍പ്ലേറ്റ്  സമനില പിടിച്ചു.ആദ്യപകുതി അവസാനിക്കും മുന്‍പ് ഡാരി ബെനഡറ്റോ ബൊക്കയെ വീണ്ടും മുന്നിലെത്തിച്ചു. 

 61–ാം മിനിറ്റില്‍ കാര്‍ലോസ് ലാ ബൊംബോനെറയില്‍ ബൊക്കയുെട ദുരന്തനായകനായി. കാര്‍ലോസിന്റെ സെല്‍ഫ് ഗോളില്‍ ബദ്ധവൈരികള്‍ക്ക് സമനില. 

റിവര്‍പ്ലേറ്റ് – ബൊക്ക ജൂനിയേഴ്സ് മല്‍സരങ്ങളെല്ലാം അവസാനിച്ചത് കാണികളുയെട കയ്യാങ്കളിയിലാണ് . അക്രമണം ഒഴിവാക്കാന്‍ എവേ ആരാധകര്‍ക്ക് ഗ്രൗണ്ടിലേയ്ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. ഈ മാസം 24 ന് റിവര്‍ പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടിലാണ് രണ്ടാംപാദമല്‍സരം.