ചാംപ്യന്‍പട്ടം ഉറപ്പിച്ച് എറണാകുളം; ഒപ്പം കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്കൂളും

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചാംപ്യന്‍പട്ടം ഉറപ്പിച്ച് എറണാകുളവും കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്കൂളും. ജില്ലാതലത്തില്‍ പാലക്കാടും സ്കൂള്‍ തലത്തില്‍ കല്ലടിയുമാണ് രണ്ടാമത്. 600 മീറ്ററില്‍ സെന്റ് ജോര്‍ജിന്റെ ചിങ്കിസ് ഖാനും ട്രിപ്പിള്‍ ജംപില്‍ പാലക്കാടിന്റെ സി.ഡി.അഖില്‍കുമാറും തീര്‍ത്ത മീറ്റ് റെക്കോഡായിരുന്നു ഇന്നത്തെ പ്രത്യേകത. 

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 600 മീറ്ററില്‍ മീറ്റ് റെക്കോഡോടെ സെന്റ്. ജോര്‍ജിന്റെ ചിങ്കിസ് ഖാന്‍ നേടിയ ഇരട്ടസ്വര്‍ണത്തിന്റെ ആവേശത്തിലാണ് എറണാകുളം കുതിപ്പ് തുടങ്ങിയത്. അലീന മരിയം ജോണും സ്വര്‍ണം നേടിയതോടെ 600 മീറ്ററില്‍ എറണാകുളത്തിന്റെ സമ്പൂര്‍ണ ആധിപത്യമായി. ഇതോടെ എറണാകുളം ചാംപ്യന്‍പട്ടം നിലനിര്‍ത്തുമെന്നും സെന്റ്. ജോര്‍ജ് 2014ന് ശേഷം ജേതാവാകുമെന്നും ഉറപ്പായി.

ട്രിപ്പിള്‍ ജംപില്‍ മുണ്ടൂര്‍ സ്കൂളിലെ അഖില്‍കുമാറിന്റെ റെക്കോഡ് പ്രകടനമാണ് രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന്റെ നേട്ടം. സി.ഡി. അഖില്‍ കുമാര്‍, ട്രിപ്പിള്‍ ജംപ് വിജയി (raw vo tripple jump)

പോള്‍ വാള്‍ട്ടില്‍ കല്ലടി സ്കൂളിലെ നിവ്യ ആന്റണിയും ഹാമ്മര്‍ ത്രോയില്‍  പറളിയുടെ ആര്‍. വിഗ്നേഷും പാലക്കാടിന് കരുത്തായി.(raw vo paul valt) ഹൈജംപില്‍ തൃശൂരിന്റെ കെ.എച്ച്. സാലിഹയ്ക്കാണ് സ്വര്‍ണം..

200, 800 മീറ്ററും 4*400 മീറ്റര്‍ റിലേയുമാണ് ഇനി അവശേഷിക്കുന്ന മല്‍സരങ്ങള്‍.