ആഗ്രഹം പോലെ..; ഷിംല ചുറ്റി ധോണിയുടെ ബൈക്ക് യാത്ര: വിഡിയോ

യാത്രകൾ ഇഷ്ടപ്പെടുന്ന ഏതൊരാളുടെ സ്വപ്നമാണ് ബുള്ളറ്റിൽ നീണ്ട യാത്ര പോകണമെന്ന്. അങ്ങനെ ബുള്ളറ്റുമായി കറങ്ങിയ എം.എസ് ധോണിയുടെ യാത്രയാണ് സോഷ്യൽ ലോകത്ത് ൈവറലാകുന്നത്. അദ്ദേഹത്തിന് ബൈക്കുകളോടുള്ള ഇഷ്ടം പ്രസിദ്ധമാണ്. ഒട്ടേറെ മോഡൽ ബൈക്കുകളുടെ സ്വകാര്യ ശേഖരം ധോണിക്ക് സ്വന്തമായിയുണ്ട്. ഇപ്പോഴിതാ റോയല്‍ എന്‍ഫീള്‍ഡില്‍ ഷിംലയിലൂടെ ബൈക്കിൽ കുതിക്കുന്ന ധോണിയുടെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ആരാധകർ ആവേശത്തോടെ പങ്കുവയ്ക്കുന്നത്.  

ഷിംലയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി എത്തിയപ്പോഴാണ് ധോണി ബുള്ളറ്റില്‍ നഗരം ചുറ്റിയത്. നഗരത്തിലൂടെ നടത്തിയ ബൈക്ക് യാത്രയുടെ വിഡിയോയും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സുരക്ഷാ അകമ്പടികളൊന്നും ഇല്ലാതെയായിരുന്നു ധോണിയുടെ ബൈക്ക് യാത്ര. 

അധികമാരും ധോണിയെ തിരിച്ചറിഞ്ഞതുമില്ല. നേരത്തെ ധോണിയുടെ ഭാര്യ സാക്ഷി ഇന്‍സ്റ്റാഗ്രാമിലൂടെ ബൈക്കുകളുടെ ശേഖരത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ബൈക്കുകള്‍ മഹി ഏറെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് സാക്ഷി ബൈക്ക് കളക്ഷന്‍ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തത്.