അഹമ്മദ് മൂസക്കായി സൗദി അറേബ്യന്‍ ക്ലബിന്റെ നീക്കം

ലോകകപ്പില്‍ മികച്ചപ്രകടനം നടത്തിയ ലെസ്റ്റര്‍ സിറ്റിയുടെ നൈജീരിയന്‍ താരം അഹമ്മദ് മൂസക്കായി സൗദി അറേബ്യന്‍ ക്ലബിന്റെ നീക്കം. ലീഗ് സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താരങ്ങളെ സ്വന്തമാക്കാനുള്ള ഒാട്ടത്തിലാണ് ക്ലബുകള്‍. 

  12 മില്യണ്‍ യൂറോയാണ് അഹമ്മദ് മൂസക്കായി സൗദി അറേബ്യന്‍ ക്ലബ് അല്‍ നാസര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ആദ്യ ഒാഫര്‍ ഇംഗ്ലീഷ് ക്ലബ് ലെസ്റ്റര്‍ സിറ്റി മറിച്ചൊന്ന് ആലോചിക്കാതെ  നിരസിച്ചു. റിയാദ് മെഹറസ് മാ‍ഞ്ചസ്റ്റര്‍ സിറ്റിലേയ്ക്് പോയതിനാല്‍ ലെസ്റ്റര്‍ മുന്നേറ്റനിര ശക്തമല്ല. ലോകകപ്പില്‍ ഐസ്്ലന്‍ഡിനെതിരായ ഇരട്ടഗോള്‍ പ്രകടനമാണ് മൂസയെ ശ്രദ്ധാകേന്ദ്രമാക്കിയത്. യുവന്റസ് മിഡ്ഫീല്‍ഡര്‍ മിറാലം യാനി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തുന്നു. 

100 മില്യന്‍ യൂറോയ്ക്കാണ് ബോസ്നിയര്‍ താരത്തെ സിറ്റി ടീമിലെത്തിക്കുന്നത് .ലോകറെക്കോര്‍ഡ് തുകക്ക് ഗോള്‍ കീപ്പര്‍ ആലസിന്‍ ബെക്കറിനെ ലിവര്‍പൂളിന് വിട്ട റോമ പകരം ഗോള്‍കീപ്പറെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആര്‍സനല്‍ ഗോള്‍കീപ്പര്‍ പെറ്റര്‍ ചെക്കിലാണ് റോമയുടെ നോട്ടം. ഫ്രഞ്ച് താരം ആന്റണി മാര്‍ഷ്യലുമായുള്ള കരാര്‍ പുതുക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് . 2020 വരെയാണ് പുതിയ കരാര്‍. നേരത്തെ മാര്‍ഷ്യല്‍ യുണൈറ്റഡ് വിട്ടേക്കുമെന്ന സൂചനയുണ്ടായിരുന്നു.