ഫൈനൽ ആവേശത്തിൽ ക്രൊയേഷ്യയും ഫ്രാൻസും; എങ്ങും ആഘോഷം

ലോകകപ്പ് ഫൈനലിന്റെ ആവേശത്തിലാണ് ഫ്രാന്‍സിന്റേയും ക്രൊയേഷ്യയുടേയും ആരാധകര്‍. സ്വന്തം രാജ്യം കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ്  ഇരുകൂട്ടരും. ആകാശത്തിലെ വിമാനത്തിന്റെ അഭ്യാസം. 20 വര്‍ഷത്തിന് ശേഷം വിരുന്നെത്തിയ ലോകകപ്പ് ഫൈനലിന്റെ ആവേശത്തിലാണ് ഫ്രഞ്ച് ജനത. ഒരിക്കല്‍കൂടി കിരീടം പാരീസിലെത്തുമെന്ന പ്രത്യാശയിലാണ് ഈ ജനത വീഥികളെല്ലാം പതാകകളാല്‍ അലങ്കരിച്ചുകഴിഞ്ഞു. 

ഫ്രാന്‍സിലെ ഒരു ബേക്കറിയുടമ ലോകകപ്പ് ഫൈനലിന്റെ ത്രില്‍ വരവേറ്റത് ജേഴ്സിയുടെ മാതൃകയില്‍ കേക്കുണ്ടാക്കിയാണ്. ഇഷ്ടതാരത്തിന്റെ ജേഴ്സിവാങ്ങാന്‍ തിക്കും തിരക്കുമാണ് ഫ്രാന്‍സിെല കടകളില്‍റഷ്യയിലും ആവേശത്തിന് ഒട്ടുകുറവില്ല. രാജ്യം ആദ്യഫൈനല്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ക്രോട്ടുകള്‍.റഷ്യന്‍ നഗരവും വീഥിയുമെല്ലാം ഇരുരാജ്യങ്ങളുടേയും ആരാധര്‍ കീഴടക്കി കഴിഞ്ഞു.