ഇങ്ങനെയുമുണ്ടോ ആരാധന ? ഇവർ വറൈറ്റി ക്രിക്കറ്റ് ഫാൻസ്

ക്രിക്കറ്റ് ചിലര്‍ക്ക്  ജീവനോളം വലുതാണ്. കളിക്കാരാകട്ടെ ദൈവത്തെപ്പോലെയും. താരങ്ങളുെട പോലും ഹൃദയം കവര്‍ന്ന ചില ആരാധകരെ പരിചയപ്പെടാം

ശങ്കറിന് ദൈവമാണ് ഗബ്ബര്‍. ദൈവത്തെ എപ്പോഴും കൂടെകൂട്ടാന്‍ ഈ ആരാധകന്‍ തീരുമാനിച്ചു. ധവാന്റെ ചിത്രവും ജേഴ്സി നമ്പറും പച്ചകുത്തിക്കൊണ്ട്.

ശിഖര്‍ ധവാനെ ആദ്യമായി  കണ്ടതിന്റെ ഓര്‍മകള്‍ക്ക് ഇന്നും തിളക്കം. ധവാനോടൊപ്പമുള്ള ചിത്രങ്ങള്‍  നിധി പോലെയാണ്  ശങ്കര്‍ സൂക്ഷിക്കുന്നത്. 

ധോണിയുടെ കടുത്ത ആരാധകനായ പ്രാണര്‍ ജെയ്നിനെ  നേരിട്ടു കാണാന്‍ ആഗ്രഹിച്ചതാകട്ടെ സാക്ഷാല്‍ സുനില്‍ ഗവാസ്കര്‍. സണ്ണിയുടെ  ക്ഷണക്കത്ത് കിട്ടിയ ഉടന്‍ തന്നെ ബാഗുമെടുത്ത് പ്രാണര്‍ ബാംഗ്ലൂരിലേക്ക് വണ്ടികയറി.

ധോണിയടക്കമുള്ള ഒട്ടേറെ താരങ്ങളുടെ ഒട്ടോഗ്രാഫ് പ്രാണറുടെ ശേഖരത്തിലുണ്ട്. ആകാഷ് ആകട്ടെ സൂപ്പര്‍ കിങ്സിനോടുള്ള പ്രണയം അല്‍പം വ്യത്യസ്തമായാണ് അവതരിപ്പിച്ചത്. ജീപ്പില്‍ ചെന്നൈയുടെ ലോഗോ പെയ്ന്റു ചെയ്താണ് ആരാധകര്‍ക്കിടയില്‍ ആകാഷ്  വേറിട്ടു നിന്നത്