ഗംഭീര തിരിച്ചുവരവിലുടെ ചെന്നൈ സൂപ്പര്‍ കിങ്സ് അവരുടെ അപ്രമാദിത്യം െഎപിഎല്ലില്‍ തുടരുന്നതിനിടെയാണ് കിങ്സിന്റെ ക്യാപ്റ്റന്‍ കൂള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഫിനിഷര്‍ എന്ന നിലയിലും ക്യാപ്റ്റന്‍സിയിലും കളിക്കുന്ന ഏതു ഫോര്‍മാറ്റിലും താനിപ്പോഴും കൂളാണന്ന് ധോണിയുടെ ഈ െഎപിഎല്‍ സീസണ് തെളിയിക്കുന്നു.
െഎപിഎല്ലില്‍ റണ്‍സ് വാരിക്കൂട്ടുന്ന ധോണിയുടെ ബാറ്റ് സ്പോണ്സര് ചെയ്തിരിക്കുന്നത് സ്പാര്‍ട്ടനാണ്. 25 കോടിയാണ് ബാറ്റിന്റെ സ്പോൺസര്‍ഷിപ്പ് തുകയായി ധോണിക്ക് ലഭിക്കുക. സ്പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ മാധ്യമങ്ങള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പ് മൂല്യമുള്ള തന്റെ ബാറ്റിനായി ധോണി എത്ര തുകയായിരിക്കും മുടക്കുകയെന്ന് ആരാധകര്‍ക്ക് അധികമറിയാത്ത സംഗതിയാണ്.
കൂറ്റന്‍ സിക്സറുകള്‍ പറത്താനായി ഭാരം കൂടി ബാറ്റാണ് ധോണി സാധാരണയായി ഉപയോഗിക്കുന്നത്. 32,000 രൂപയാണ് ധോണി ഒരു ബാറ്റിനായി മുടക്കുന്നത്.