അന്റോണിയോ ജര്‍മന്‍ വീണ്ടും കേരളത്തിലേക്ക്; ഗോകുലം എഫ്.സിയിലേയ്ക്ക്..?

കേരള ബ്ലാസ്റ്റേഴ്സ് മുന്‍ താരം അന്റോണിയോ ജര്‍മന്‍ ഗോകുലം എഫ്.സിയിലേയ്ക്കെന്ന് സൂചന. ഗോകുലം എഫ് സിയെക്കുറിച്ച് അന്വേഷിച്ചുള്ള ജര്‍മന്റെ ട്വീറ്റാണ്  താരം വീണ്ടും കേരളത്തിലേയ്ക്കെന്ന അഭ്യൂഹത്തിന് കാരണം. കേരള ക്ലബ് ഗോകുലം എഫ് സിയെക്കുറിച്ച് ആരെങ്കിലും പറഞ്ഞുതരുമോ എന്നായിരുന്ന ജര്‍മന്റെ ട്വീറ്റ്. ക്ലബിനെക്കുറിച്ച് ആരാധകര്‍ നല്‍കിയ വിശദമായ മറുപടിക്ക് ജര്‍മന്‍ നന്ദിയും അറിയിച്ചു. എന്നാല്‍ ഗോകുലം എഫ് സി ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.