കോഹ്‍ലിയെ വിടാതെ സെവാഗ്; 'വിജയമെത്തിയിട്ടും കലിപ്പടങ്ങിയില്ല'

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിൽ തോറ്റമ്പിയെങ്കിലും ആദ്യ ഏകദിനത്തിൽ ആധികാര വിജയം നേടി ടീ ഇന്ത്യ വൻ തിരിച്ചു വരവാണ് നടത്തിയത്. എന്നാൽ മുൻ ഇന്ത്യൻ താരം വീരേന്ദ്ര സെവാഗിന് നായകൻ വീരാട് കോഹ്‍ലിയോട് ഇതു വരെ കലിപ്പടങ്ങിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ മുറുമുറുപ്പ്. ഒന്നാം ഏകദിനത്തിൽ കോഹ്‍ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ടീം ഇന്ത്യ വിജയം എഴുതിയിട്ടും സെവാഗിന്റെ ട്വീറ്റർ സന്ദേശമാണ് അത്തരമൊരു സംശയത്തിലേയ്ക്ക് ആരാധകരെ നയിച്ചത്. 

ടീം ഇന്ത്യയ്ക്കും അജയ്ക്യ രഹാനയ്ക്കുമാണ് സെവാഗ് വിജയത്തിന്റെ ക്രെഡിറ്റ് നൽകിയത്.. അതെസമയം കോഹ്ലിയുടെ പേര് പറയാതിരിക്കാന്‍ സെവാഗ് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. കളിക്കളത്തിലെ പോലെ തന്നെ കളിക്കളത്തിനു പറത്തും ആരെയും കൂസാത്ത പ്രകൃതമാണ് സെവാഗിന്. എന്തും തുറന്നു പറഞ്ഞ് കളയും. കോലിയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനോ അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ സംസാരിക്കാനോ ധൈര്യമുള്ള രൊറ്റ താരവും നിലവിലുള്ള ഇന്ത്യന്‍ ടീമിലില്ലെന്ന് സെവാഗ് ചൂണ്ടിക്കാട്ടിയിരുന്നു. 

ക്യാപ്റ്റന് ഉപദേശം നല്‍കാനും ഫീല്‍ഡിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ അദ്ദേഹത്തെ സഹായിക്കാനും കാര്യപ്രാപ്തിയുള്ള നാലോ അഞ്ചോ കളിക്കാര്‍ എല്ലാ ടീമിലുമുണ്ടാകും. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ അങ്ങനെ ഒരാളെയും കണ്ടിട്ടില്ല. കോഹ്‍ലിയുടെ ടീ സെലക്ഷനെ ഡ്രസ്സിങ് റൂമിൽ വച്ച് പോലും ചോദ്യം ചെയ്യാന് ‍കെൽപ്പുളള താരം നിലവിൽ ഇല്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി. 

ഒരാള്‍ മാത്രം വിജയിച്ചാല്‍ കളി വിജയിക്കാനാകില്ല. അതിന് ടീം ഒന്നിച്ചുപ്രവര്‍ത്തിക്കണം. അതിന് ടീം ഒന്നിച്ചുപ്രവര്‍ത്തിക്കണം. ഒരോ കളിക്കാരനും അവന്റേതായ സംഭാവന നല്‍കണം. പരിശീലകനില്‍ നിന്ന് തേടുന്ന ഉപദേശങ്ങള്‍ മാത്രം ഗ്രൗണ്ടില്‍ നടപ്പാക്കരുത്.വിജയിക്കണമെങ്കില്‍ ടീമിനൊപ്പം ഇരുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സെവാഗ് തുറന്നടിച്ചിരുന്നു.