ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സ്കാർഫ് ഒരുക്കി: സച്ചിന്റെ അഭിനന്ദനം

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കുള്ള സ്കാർഫ് ഒരുക്കിയതിന് സച്ചിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയതിന്റെ ആവേശത്തിലാണ് വയനാട്ടിൽ നിന്നുള്ള രണ്ട് യുവസംരംഭകർ. സ്കാർഫ് തയാറാക്കിയതിനു പിന്നിലെ കഷ്ടപ്പാടിന്റെ കഥയാണ് സച്ചിന്റേയും കേരള ബ്ലാസ്റ്റേഴ്സിന്റേയും കടുത്ത ആരാധകരായ അഖിൽ ആന്റണിക്കും അഖിൽ അൻസാരിക്കും പറയാനുള്ളത്. 

അഖിൽ ആന്റണിയും അഖിൽ അൻസാരിയും അയച്ചുകൊടുത്ത സ്കാർഫിനെക്കുറിച്ചുള്ള സച്ചിന്റെ പ്രതികരണമാണ് ഇത്. ലക്ഷക്കണക്കിനുപേർ കണ്ടുകഴിഞ്ഞ ഈ വിഡിയോ പ്രതികരണത്തിനു കാരണമായത് രണ്ടുപേരും ചേർന്ന് തയാറാക്കിയ സ്കാർഫിന്റെ ഭംഗിയും ഗുണനിലവാരവും തന്നെ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും, ലാലിഗയിലുമെല്ലാം ആരാധകർ അണിയുന്ന വിധത്തിലുള്ള സ്കാർഫാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി രണ്ടുപേരും ചേർന്ന് ഒരുക്കിയത്. 

ർണാഭരണങ്ങൾ പണയം വച്ചുമാണ്, ആയിരത്തിയഞ്ഞൂറു സ്കാർഫുകൾ ചൈനയിൽ പ്രിന്റ് ചെയ്യുന്നതിനുള്ള പണം കണ്ടെത്തിയത്. സച്ചിന്റെ അഭിനന്ദനത്തോടെ, മാസങ്ങൾ നീണ്ട കഷ്ടപ്പാടും കഠിനാധ്വാനവും ഫലം കണ്ടുവെന്ന വിശ്വാസത്തിലാണ് ഈ സുഹൃത്തുക്കൾ. 

ഓൺലൈൻ വഴി മൂന്നൂറു രൂപയ്ക്ക് സ്കാർഫുകൾ ലഭ്യമാണ്. ആമസോൺ ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിലും സ്കാർഫ് ഉടൻ വിൽപനയ്ക്കെത്തും. അടുത്ത സീസണിൽ നേരത്തേ തന്നെ സ്കാർഫുകൾ വിപണിയിലെത്തിക്കാനാണ് ഇവരുടെ ആലോചന.