കൊച്ചി ഒരുങ്ങി; സ്പൈസ് കോസ്റ്റ് മാരത്തണിനായി

കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. മാരത്തൺ റൂട്ട് മാപ്പും, ജഴ്സിയും മേയർ പ്രകാശനം ചെയ്തു. നഗരസഭ, സോൾസ് ഒാഫ് കൊച്ചിൻ, മലയാളമനോരമ എന്നിവര്‍ ചേർന്ന് സംഘടിപ്പിക്കുന്ന കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ ഞായറാഴ്ച പുലർച്ചെ നാലിന് സച്ചിൻ തെൻഡുൽക്കർ ഫ്ലാഗ് ഒാഫ് ചെയ്യും. 

ഐലൻഡിലെ പരേഡ് മൈതാനത്ത് നിന്നാരംഭിച്ച് ഫോർട്ട്്കൊച്ചി മട്ടാഞ്ചേരി തേവര എംജി റോഡ് വഴി തിരികെ ഐലൻഡിൽ അവസാനിക്കുന്ന വിധത്തിലാണ് മാരത്തണിന്റെ റൂട്ട് തയാറാക്കിയിരിക്കുന്നത്. 42.2 കിലോമീറ്റർ ഫുൾ മാരത്തൺ, 21.1 കിലോമീറ്റർ ദൂരത്തിലുള്ള ഹാഫ് മാരത്തൺ , 8 കിലോമീറ്റർ ഫാമിലി മാരത്തൺ, മേയേഴ്സ് ഫ്രീഡം റിലേ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മാരത്തൺ ക്രമീകരിച്ചിരിക്കുന്നത്. പൊലീസ്, നാവിക സേന എന്നിങ്ങനെ ഒൗദ്യോഗിക യൂണിഫോമുള്ളവരാണ് മേയേഴ്സ് ഫ്രീഡം റിലേയിൽ അണിനിരക്കുക. രാവിലെ നാലിന് ഫുൺ മാരത്തണും, 5 മണിക്ക്, ഫാഫ് മാരത്തണും, 7 മണിക്ക് ഫാമിലി മാരത്തണും ആരംഭിക്കും. മൂന്നും സച്ചിൻ തന്നെ ഫ്ലാഗ് ഒാഫ് ചെയ്യും. 

അയ്യായിരത്തോളം പേര്‌ ഇതിനോടകം റജിസ്റ്റർ ചെയ്തു കഴിഞ്ഞു. പ്ലാസ്റ്റിക് വിമുക്ത കൊച്ചിയെന്ന സന്ദേശം കൂടിയാണ് ഇത്തവണത്തെ കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ മുന്നോട്ട് വയ്ക്കുന്നതും.