ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ശ്രദ്ധാകേന്ദ്രമാകുക ഈ താരം

hardik-pandya
SHARE

ക്രിക്കറ്റ് ആരാധകർക്ക് ഒരു ലഹരിയാണ് ഐപിഎൽ. കളി മാത്രമല്ല, അതിനു മുന്നോടിയായുള്ള താരലേലം തന്നെ ആരാധകർ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവർ ഏതൊക്കെ ടീമിലാണെന്നറിഞ്ഞിട്ടു വേണമല്ലോ പിന്തുണയ്ക്കാൻ. 

മഹേന്ദ്രസിങ് ധോണിയും വിരാട് ‌കോഹ്‌ലിയുമൊക്കെയാണ് ഇത്രയും കാലത്തെ താരലേലത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നവർ. എന്നാൽ ഇത്തവണ ഈ രണ്ടു പേരമല്ല, മറ്റൊരു താരത്തിലാണ് ഏവരുടേയും കണ്ണ്. മറ്റാരുമല്ല, അത് ഹാർദ്ദിക് പാണ്ഡ്യയാണ്. മുംബൈ ഇന്ത്യൻസ് വിടാൻ പാണ്ഡ്യ ആഗ്രഹിക്കുന്നതായി സൂചനയുണ്ട്. രണ്ടു സീസണുകൾക്കു മുൻപ് കണ്ട പാണ്ഡ്യ ആയിരിക്കില്ല ഇത്തവണത്തെ പാണ്ഡ്യ. അന്ന് വെറും പത്തു ലക്ഷം രൂപയായിരുന്നു ഈ താരത്തിന്റെ വില. ഇത്തവണ പക്ഷെ ചിത്രം മാറുമെന്നുറപ്പ്. ഈ കളിക്കാരനെ സ്വന്തം ടീമിലെത്തിക്കാൻ കോടികളുമായി ഉടമകൾ കാത്തു നിൽക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ നൽകുന്ന വിവരം. ഒരു പക്ഷെ റെക്കോർഡ് തുക തന്നെ പാണ്ഡ്യയെ തേടി വന്നാൽ അത്ഭുതപ്പെടേണ്ടതില്ല. 

കോഹ്‌ലിയുടെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനു പാണ്ഡ്യയുടെ മേൽ ഒരു കണ്ണുണ്ടെന്നാണ് വാർത്ത. നവംബർ 14 ന് അറിയാം എന്നാണ് താരലേലമെന്ന്. 

MORE IN SPORTS
SHOW MORE