More in Sports

സിദാന് ശേഷം ആര്? വെങ്ങർ നയിക്കുമോ റയൽ മാഡ്രിഡിനെ?

സിദാന് ശേഷം ആര്? വെങ്ങർ നയിക്കുമോ റയൽ മാഡ്രിഡിനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

zidane-wenger

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആരാധകരെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായിരുന്നു റയൽ മാഡ്രിഡ് പരിശീലകസ്ഥാനം രാജിവെക്കുന്നതായുള്ള സിനദിൻ‌ സിദാൻറെ പ്രഖ്യാപനം. ചാംപ്യൻസ് ലീഗ് ജയത്തിന് പിന്നാലെ ഇനിയൊന്നും നേടാനില്ല എന്നുപറഞ്ഞായിരുന്നു സിദാൻറെ വിടവാങ്ങൽ. ‍ഇതോടെ റയലിനെ ഇനിയാര് നയിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. 

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഇതിഹാസ പരിശീലകരിൽ ഒരാളായിരുന്ന ആഴ്സണല്‍ മുൻ കോച്ച് ആർസെൻ വെങ്ങറുടെ പേരാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. 22 വർഷം നീണ്ട പരിശീലകസ്ഥാനം ഈയടുത്താണ് വെങ്ങർ ഒഴിഞ്ഞത്. അതേസയം ടോട്ടനം ഹോട്സ്പർ പരിശീലകൻ മൗറീഷ്യോ പൊചെടീനോയെ ബെർണബ്യൂവിലെത്തിക്കാനുള്ള നീക്കങ്ങൾ റയൽ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈയടുത്താണ് പൊടെചീനോ ടോട്ടനവുമായുള്ള കരാർ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി പുതുക്കിയത്. 

മുൻ റയല്‍ താരം കൂടിയായ ഗുട്ടി, ചെൽസി മാനേജർ അൻറോണിയോ കോൻറെ, നാപ്പൊളി പരിശീലകൻ മൗറീഷ്യോ സാറി എന്നിവരുടെ പേരുകളും ചർച്ചക്കുണ്ടെന്നാണ് റിപ്പോർ‌ട്ട്. ജർമനി പരിശീലകൻ ജോക്കിം ലോയുടെ പേരും നിർദേശിക്കപ്പെട്ടിട്ടുണ്ട്. 

തുടർച്ചയായ മൂന്നാം ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സിദാൻറെ അപ്രതീക്ഷിത പ്രഖ്യാപനം. സ്പാനിഷ് ലീഗിലെ മോശം പ്രകടനത്തിൻറെ പേരിൽ സിദാൻ‌ ഏറെ പഴികേട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.