അവധി ദിനങ്ങളിൽ ധോണിയും കോഹ്‌ലിയും ചെയ്യുന്നത്

dhoni-kohli
SHARE

ക്രിക്കറ്റ് കളിയില്ലാത്ത ദിനങ്ങൾ പരമാവധി അടിച്ചു പൊളിക്കാനായിരിക്കും മിക്ക താരങ്ങളും ആഗ്രഹിക്കുക. പലർക്കും പല പരിപാടികളായിരിക്കും. സിനിമ, ബോട്ട് സവാരി, കാർ റൈഡ്, നീന്തൽ എന്നിങ്ങനെ പോകും പലരുടേയും എൻജോയ്മെന്റ്. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലിയ്ക്കും മഹേന്ദ്രസിങ് ധോണിയ്ക്കുമുള്ള വിനോദത്തിൽ സാമ്യവുമുണ്ട്. സ്നൂക്കറാണ് ഇരുവരുടേയും ഹോബി. കളിയില്ലാത്ത ദിനങ്ങളിൽ ഇരുവരും സ്നൂക്കറിൽ മുഴുകും. 

എന്നിരുന്നാലും കോഹ്‌ലി ജിംനേഷ്യത്തിൽ പോകുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല. ഹാർദ്ദിക് പാണ്ഡ്യ, മനിഷ് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹൽ എന്നിവരും ജിമ്മിൽ മണിക്കൂറുകളോളം ചിലവിടാറുണ്ട്. കുൽദീപ് യാദവിനു എയർ ഹോക്കിയാണ് ഇഷ്ടം. ബിസിസിഐയുടെ ട്വിറ്റർ പേജിലാണ് ഇന്ത്യൻ താരങ്ങൾ വിനോദങ്ങളിൽ ഏർപ്പെടുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

MORE IN SPORTS
SHOW MORE