ഉണ്ണിക്കണ്ണനെ കാണാൻ ധോണി പുത്രി അമ്പലപ്പുഴയിലെത്തുമോ ?

dhonibaby-ziva
SHARE

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ.. എന്ന മലയാള ഗാനം പാടി സോഷ്യൽമീഡിയയിൽ താരമായ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ മകളെ അമ്പലപ്പുഴയിലെത്തിക്കാൻ നീക്കം. അമ്പലപ്പുഴ ക്ഷേത്രോത്സവത്തോടു അനുബന്ധിച്ച് സിവയെ കൊണ്ടുവരാനുള്ള നീക്കത്തിലാണെന്നു  തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർഗോപാല കൃഷ്ണൻ പറഞ്ഞു. ധോണിയ്ക്കു കത്തയച്ചതിനു ശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭ ഉൽസവത്തിനു സിവയെ എത്തിക്കാനാണ് ശ്രമം. ജനുവരിയി 14 നാണ് ഈ ഉൽസവം. സിവയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ‘അമ്പലപ്പുഴ ’ ഗാനം പോസ്റ്റ് ചെയ്തത്. രണ്ടു ലക്ഷത്തിലേറെപ്പേർ ഈ വിഡിയോ കണ്ടു കഴിഞ്ഞു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.