E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 11:40 PM IST

Facebook
Twitter
Google Plus
Youtube

ആ 'കെട്ട്' കഥ - വെറും കെട്ടുകഥയെന്ന് അനുഷ്ക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kohli-anushka.jpg.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചൂടുപിടിച്ച വിവാഹകഥകൾക്ക് വിരാമമിട്ട് ബോളിവുഡ് നടി അനുഷ്കശർമ്മ. ഈ ഡിസംബറിൽ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‍ലിയുമായി വിവാഹംനടക്കുമെന്നുള്ള പ്രചരണങ്ങൾക്കിടെയാണ് അനുഷ്കയടെ വിശദീകരണം. തങ്ങളുടെ കല്യാണം ഉടൻനടക്കുമെന്നത് സംബന്ധിച്ച് പ്രചരിക്കുന്നവാർത്തകൾ പൂർണമായും തെറ്റാണെന്ന് പറഞ്ഞ അനുഷ്ക, അവയെല്ലാം കെട്ടുകഥകളാണെന്നും പറയുന്നു. ഒരുദേശിയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ്  അനുഷ്ക നിലപാടറിയിച്ചത്. 


രണ്ടുവർഷമായി പ്രണയത്തിലുളള ഇരുവരുംതമ്മിലുള്ള ബന്ധം തകർന്നതായി റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും, കൊഹ്‍ലിയും അനുഷ്കയും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് വിവാഹംസംബന്ധിച്ച ചർച്ചകളെ ഇപ്പോള്‍ ചൂടുപിടിപ്പിച്ചത്. 
കുറച്ചുകാലത്തേക്ക് വിശ്രമം ആവശ്യമാണെന്ന് വിരാട് കോഹ്‍ലി ബിസിസിഐയോട് ആവശ്യപ്പെട്ടതോടെ, കല്യാണം ഡിസംബറില്‍തന്നെയെന്ന് പ്രചരിച്ചു.

കല്യാണത്തിനായി തയ്യാറെടുക്കുന്നതിനാൽ പുതിയചിത്രങ്ങൾക്കൊന്നും അനുഷ്ക ഡേറ്റ് നൽകുന്നില്ലായെന്നുപോലും വാർത്തകളെത്തി.
പക്ഷേ, അനുഷ്കയുടെ വിശദീകരണമെത്തിയിട്ടും 'കെട്ട്' കഥകൾ അവസാനിക്കുന്നില്ല. സമൂഹമാധ്യമങ്ങളിലുംമറ്റും, ഇരുവരുടേയും വിവാഹം ഡിസംബറിൽ ഇറ്റലിയിൽവച്ച് നടക്കുമെന്നാണ് ഇപ്പോഴത്തെ പ്രചാരണം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.