കെഎസ്ആർടിസി ബസിൽ നിന്നും 18 ലക്ഷം രൂപയുടെ സ്വർണം കളഞ്ഞു കിട്ടി

കണ്ണൂരിലേക്ക് വന്ന കെഎസ്ആർടിസി  ബസിൽ നിന്നും 18 ലക്ഷം രൂപയുടെ സ്വർണം കളഞ്ഞു കിട്ടി. 395 ഗ്രാം സ്വർണമാണ് ബസിൽ നിന്നും കണ്ടക്ടർക്ക് കിട്ടിയത്. സ്വർണത്തിന് അവകാശ വാദം ഉന്നയിച്ച് കൊണ്ടോട്ടി സ്വദേശി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തി . 

തൃശൂരിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക്  കണ്ണൂരിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ  ബസിൽ നിന്നാണ് സ്വർണം കളഞ്ഞു കിട്ടിയത്. ബസ് മലപ്പുറം ചങ്കുവട്ടി  പിന്നിട്ടപ്പോഴാണ് ഒരു പൊതി കണ്ടക്ടറുടെ ശ്രദ്ധയിൽപെടുന്നത്. രാത്രിയിൽ ബസ് കണ്ണൂരിലെത്തിയതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ ടൗൺ  പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സ്വർണം പരിശോധിച്ച് തുക്കം ഉറപ്പിച്ചു.

തൃശൂരിലെ സ്വകാര്യ ജ്വല്ലറിയിൽ നിന്നും സ്വർണം  ആഭരണമാക്കാൻ കൊണ്ടുവന്നതാണെന്ന് അവകാശപ്പെട്ട് കൊണ്ടോട്ടി സ്വദേശി കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തി. ഇയാൾ സ്വർണ പണിക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്വർണം പൊലീസ് കോടതിയിൽ സമർപ്പിച്ചു. 

Gold found from KSRTC bus