കെഎസ്ആര്‍ടിസിയിൽ പരസ്യം വിലക്കി ഹൈക്കോടതി; കളർ കോ‍ഡിൽ സാവകാശമില്ല

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കുന്നതില്‍ സാവകാശം നല്‍കില്ലെന്ന് ഹൈക്കോടതി. സാവകാശം വേണമെന്ന ബസുടമകളുടെ ആവശ്യം തളളി. കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരസ്യങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. സുരക്ഷാമാനദണ്ഡങ്ങളില്‍ പൊതു– സ്വകാര്യമേഖല വ്യത്യാസമില്ലെന്നും കോടതി. വടക്കഞ്ചേരി അപകടത്തില്‍  സ്കൂള്‍ അധികൃതര്‍ക്കും വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുരക്ഷാമാനദണ്ഡം പാലിക്കാത്ത ബസ് ഉപയോഗിച്ചത് വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു.

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍  പ്രചരിപ്പിക്കുന്ന വ്ലോഗര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി അവശ്യപ്പെട്ടു. മലപ്പുറം കെ.എം.റ്റി.സി കോളജിലെ ഓട്ടോ ഷോ എക്സ്പോയിലെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. എക്സ്പോയില്‍ ഉണ്ടായിരുന്ന രൂപമാറ്റം  വരുത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കാനും നിര്‍േദശം നല്‍കി.

High Court says no advertisement on KSRTC buses