മുംബൈ സ്വദേശിയായ പിടികിട്ടാപ്പുള്ളി കോഴിക്കോട്ട് അറസ്റ്റിൽ

പിടികിട്ടാപ്പുള്ളിയായ കൊലക്കേസ് പ്രതി അറസ്റ്റിൽ. മുബൈ  സ്വദേശി ശിവറാംകൃഷ്ണയാണ് കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായത് . 2019 ലാണ് ബേപ്പൂർ സ്വദേശി രാജനെ ശിവറാം കൊലപ്പെടുത്തിയത്. ഇരുവരും ആക്രിപെറുക്കി വിറ്റ് ജീവിക്കുന്നവരായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. കൊലപാതക ശേഷം പ്രതി മുംബെയിലേക്ക് കടക്കുകയായിരുന്നു.

പ്രതി മടങ്ങിയെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെ ആയിരുന്നു അറസ്റ്റ് . പ്രതിയെ കൊലപാതകം നടന്ന ഈസ്റ്റ് കോട്ടപ്പറമ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.