വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പട്ടിക വര്‍ഗ വിഭാഗത്തിലെ യുവതിയുടെ പാരാതിയില്‍ കോഴിക്കോട് യുവാവിനെ അറസ്റ്റ് ചെയ്തു. എരവന്നൂര്‍ സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പത്തനം തിട്ട സ്വദേശിയായ അധ്യാപികയാണ് പരാതിക്കാരി. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ഇവരുമായി യുവാവ് അടുക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു ബന്ധം സ്ഥാപിച്ചതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ഇവര്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തു. എന്നാല്‍ യുവാവിന് മറ്റ് ബന്ധങ്ങളുണ്ടെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിച്ചു.
എരവന്നൂര്‍ സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. പ്രതി സമൂഹ മാധ്യമങ്ങളിലൂട അപവാദ പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്. ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ച് പ്രതിയുടെ അമ്മയ്ക്കെതിരെ യുവതി നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.