ഭാര്യയുടെ കാമുകന്റെ ജനനേന്ദ്രിയത്തിൽ ഭർത്താവ് വെടിവച്ചു; ഗുരുതര പരുക്ക്

ചെങ്ങന്നൂരിൽ ഭാര്യയുടെ കാമുകന്റെ ജനനേന്ദ്രിയത്തിൽ ഭർത്താവ് എയർഗൺ ഉപയോഗിച്ച് വെടിവച്ചു. കോട്ടയം സ്വദേശിയായ വർക്ക് ഷോപ്പുടമയാണ് വെടി വച്ചത്. 40 വയസുള്ള ഭാര്യ ഏതാനും ദിവസമായി കാമുകനൊപ്പം ചെങ്ങന്നൂരിലായിരുന്നു താമസം. വാക്കേറ്റത്തിനിടയിലാണ് വെടിവച്ചത്. വെടിയേറ്റ് സാരമായി പരുക്കേറ്റു. പൊലീസ് കാമുകന്റെ മൊഴിയെടുത്തു.