ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ചു; പണവും ലോട്ടറിയും കവര്‍ന്നു

കൊല്ലം അഞ്ചലില്‍ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ചു. ലോട്ടറി അടിച്ചെന്ന് പറ‍ഞ്ഞ് വിശ്വസിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റും കവര്‍ന്നു. പരാതിയില്‍ അഞ്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടില്‍ നിന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചലില്‍ എത്തിയതാണ് മുഹമ്മദ് സാഹിബ്. വഴിനീള നടന്ന് ലോട്ടറി വില്‍ക്കുന്നതാണ് ഉപജീവന മാര്‍ഗം. നടന്ന തളര്‍ന്ന് കടത്തിണ്ണയില്‍ ഇരുന്നപ്പോള്‍ വെള്ളക്കാറില്‍ ഒരാള്‍ എത്തി. വിന്‍വിന്‍ ലോട്ടറിയുടെ അയ്യാരിരം രൂപ സമ്മാനാര്‍ഹമായ ടിക്കറ്റ് ഉണ്ടെന്ന് അവകാശപ്പെട്ടു. ൈകവശം അത്രയും പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഉള്ളത് മതിയെന്നും ബാക്കിക്ക് ലോട്ടറി ടിക്കറ്റ് നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് സമ്മാനാര്‍ഹമായ ലോട്ടറി മാറി പണം വാങ്ങാനായി വില്‍പന കേന്ദ്രത്തിലെത്തിയപ്പോഴാണ് കബളിക്കപ്പെട്ടന്ന് മനസിലായത്.

അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അഞ്ചല്‍ പൊലീസ് അറിയിച്ചു.