സ്വര്‍ണം ബെല്‍റ്റിന്റെ രൂപത്തിലാക്കി; വിമാനജീവനക്കാരനടക്കം പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍  വന്‍സ്വര്‍ണവേട്ട. ദുബായിൽ നിന്നെത്തിയ  എയര്‍ ഇന്ത്യ വിമാനത്തിനുളളില്‍ നിന്ന് ഡി.ആര്‍.ഐ 9 കിലോ സ്വര്‍ണമിശ്രിതം പിടികൂടി.  വിമാനജീവനക്കാരനടക്കം  ആറുപേര്‍ പിടിയി‍ലായി.  സ്വര്‍ണം ബെല്‍റ്റിന്റെ രൂപത്തിലാക്കിയാണ്  വിമാനജീവനക്കാരന്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മറ്റുളളവര്‍ ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് കടത്തിന് ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് നാലുകോടി രൂപ വിലമതിക്കും.