വീടിനകത്ത് സ്ഫോടനം; സ്ഥലതെത്തിയ സതീശൻ പാച്ചേനിക്ക് നേരെ കയ്യേറ്റം

കണ്ണൂർ നടുവനാട് വീടിനകത്ത് സ്ഫോടനം. ഒരാൾക്ക് പരുക്കേറ്റു. ഇരുകൈകൾക്കും പരുക്കേറ്റ സിപിഎം പ്രവർത്തകൻ വി പി രാജേഷിനെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു. സ്ഥലം സന്ദർശിക്കാൻ പോയ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ സി.പി.എം പ്രവർത്തകർ കയ്യേറ്റം ചെയ്തു.