ഐടി സെക്രട്ടറി സ്വപ്നയുടെ ഫ്ലാറ്റിലെ നിത്യ സന്ദർശകൻ; വെളിപ്പെടുത്തൽ

സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന മുഖ്യ പ്രതി സ്വപ്ന സുരേഷും ഐ.ടി. സെക്രട്ടറി എം.ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. സ്വപ്ന മുൻപ് താമസിച്ചിരുന്ന തിരുവനന്തപുരം മുടവൻമുകളിലെ  ഫ്ലാറ്റിലെ താമസക്കാരുടേതാണ് വെളിപ്പെടുത്തൽ. ശിവശങ്കർ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു.

താമസക്കാർ ശിവശങ്കറെ താക്കീത് ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിയെന്നും മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്ത താമസക്കാരെയും സെക്യൂരിറ്റിയേയും സ്വപ്നയുടെ ഭർത്താവ് മർദിച്ചുവെന്നും ഇവർ ആരോപിക്കുന്നു. പൂജപ്പുര പൊലീസിനോട് പരാതിപ്പെട്ടെങ്കിലും  അന്വേഷിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് സ്വപ്നയെ ഫ്ലാറ്റിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും അസോസിയേഷൻ ഭാരവാഹികൾ മനോരമ ന്യൂസിനോട് പറഞ്ഞു.