യുവാവിന്റെ ദുരൂഹമരണം; പെൺ സുഹൃത്തിന്റെ ബന്ധുക്കളടക്കം 6 പേരെ ചോദ്യം ചെയ്തു

കൊല്ലം കൊട്ടാരക്കരയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ പൊലീസ് ആറു പേരെ ചോദ്യം ചെയ്തു. അജിത്തുമായി അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുെട ബന്ധുക്കളെയും മറ്റുമാണ് ഡിവൈഎസ്പിയുടെ നേൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. 

താമരക്കുടി സ്വദേശിയായ അജിത്തിനെ ഡിസംബര്‍ ഇരുപത്തിനാലിനാണ് വീടിന് സമീപത്തുള്ള സെമിത്തേരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ട് പോയില്ല. ഇരുപത്തി മൂന്നിന് രാത്രി ഒരു സംഘം അജിത്തിനെ വീട്ടില്‍ നിന്നു കൂട്ടികൊണ്ടു പോവുകയായിരുന്നുവെന്ന വീട്ടുകാരുടെ മൊഴിയും അവഗണിച്ചു. തുടര്‍ന്ന് കുടുംബം ‍മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കി. കൊട്ടാരക്കര ഡിവൈഎസ്പിയുടെ േനതൃത്വത്തിലുള്ള സംഘം ആറുപരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

അജിത്തുമായി അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കും. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റ് ഉണ്ടാകുകയുള്ളു.