ഗാനമേള കേള്‍ക്കാന്‍ പോയ യുവാവ് മരിച്ച നിലയിൽ; ദുരുഹത

കൊല്ലം കുണ്ടറയിലെ മല്‍സ്യതൊഴിലാളിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. നാന്തിരിക്കല്‍ സ്വദേശി സീനുവിന്റെ മൃതദേഹം കുമ്പളത്തു നിന്നാണ് ലഭിച്ചത്. സ്ഥലവാസികളായ യുവാക്കളോടൊപ്പം സീനു നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

കുമ്പളം പാവാട്ടുമൂലയിലെ കുരിശ്ശടിക്കു സമീപമുള്ള താഴ്ച്ചയില്‍ നിന്നു തിങ്കളാഴ്ച്ച രാവിലെയാണ് സീനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രി സമീപത്തെ പള്ളിയില്‍ ഗാനമേള കേള്‍ക്കാന്‍ യുവാവ് പോയിരുന്നതായി പറയുന്നു. മൃതദേഹത്തില്‍ നിരവധി മുറവുകളുണ്ട്.

ഇതാണ് മരണത്തെപ്പറ്റി ബന്ധുക്കള്‍ക്ക് സംശയമുണ്ടാകാന്‍ കാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. അസ്വഭാവിക മരണത്തിന് കുണ്ടറ പൊലീസ് കേസെടുത്തു.