നിരോധിത തീവ്രവാദ സംഘടന അല്‍ ഉമയുമായി ബന്ധം; അഞ്ച് പേർ അറസ്റ്റിൽ

നിരോധിത തീവ്രവാദ സംഘടന അല്‍ ഉമയു മായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അ‍ഞ്ച്പേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കോലാര്‍ രാമനഗര ശിവമൊഗ്ഗ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പതിനാല് പേര്ക്കെതിരെയാണ് പൊലീസ് യു എ പി എ ചുമത്തി കേസെടുത്തിരിക്കുന്നത്. 

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്  14 പേര്‍ക്കെതിരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് യുഎപിഎ ചുമത്തി കേസെടുത്തിട്ടുള്ളത്. കഴി‍ഞ്ഞയാഴ്ച ബെംഗളൂരുവില്‍ നിന്ന് മൂന്ന് പേരെ അറസ്റ്റുചെയ്തതിന് പിന്നാലെയാണ് അഞ്ചുപേരെക്കൂടി ഇന്ന് പിടികൂടിയത്. കോലാര്‍ രാമനഗര ശിവമൊഗ്ഗ എന്നിവിടങ്ങളില്‍ നിന്നാണ് നിരോധിത തീവ്രവാദ സംഘടനഅല്‍ ഉമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്. 

ഇന്നലെ ഒരു ഖാലിസഥാന്‍ തീവ്രവാദിയും പിടിയിലായിരുന്നു. സിഖ് ജനതയ്ക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന വിഘടനവാദം പ്രചരിപ്പിച്ചിരുന്ന ജര്‍നെയില്‍ സിങ് സിദ്ധുവാണ് പിടിയിലായത്. ആറുമാസമായി ബെംഗളൂരുവിലെ സംബിഗേഹള്ളിയില്‍ സ്വകാര്യകമ്പനി ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. ഇയാള്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐയുമായും ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പഞ്ചാബില്‍ ഇയാള്‍ക്കെതിരെ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. ഇയാളെ പഞ്ചാബ് പൊലീസിന് കൈമാറി