ഫ്ലാറ്റിന്റെ പാർക്കിങിൽ പുലി; ഞെട്ടിത്തരിച്ച് ബെംഗളുരു നഗരവാസികൾ

വമ്പൻ പാർപ്പിട സമുച്ചയത്തിന്റെ പാർക്കിങിൽ പുലിയെ കണ്ടതിന്റെ നടുക്കം മാറാതെ ബെംഗളുരു നഗരവാസികൾ. ബെണ്ണാർഘട്ടെ റോഡിലെ ഫ്ലാറ്റിലെ സിസിടിവിയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. പുലർച്ചെ 5.20 ഓടെ പാർക്കിങിലേക്ക് പോകുന്ന പുലി ആറ് മണിയോടെയാണ് തിരികെ പോകുന്നത്. വിഡിയോ പുറത്ത് വന്നതോടെ ആകെ പരിഭ്രാന്തിയിലാണ് നഗരവാസികൾ.

ബെന്നാർഘട്ടെ ദേശീയ പാർക്കിൽ നിന്നെത്തിയ പുലിയാകാം ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.  ഇതോടെ ഹുളിമാവ് തടാകത്തോട് ചേർന്ന ബേഗുർ, കൊപ്പ ഭാഗങ്ങളിലുള്ളവരും ഭീതിയിലാണ്. നഗരത്തിൽ തന്നെയുള്ള  മാറത്തഹള്ളിയിലെ സ്കൂളിൽ 2016ൽ പുലിയിറങ്ങിയിരുന്നു. പിടിക്കാൻ ശ്രമിച്ച വനം ജീവനക്കാരനെ അന്നു പുലി ആക്രമിക്കുകയും ചെയ്തു.