പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

മറയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ രണ്ട് മാസങ്ങളായി പലതവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇടുക്കി മറയൂരിലെ  ലോഡ്ജിൽ വച്ച് പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് ഉൾപ്പെടെ മൂന്നു പേരാണ്  അറസ്റ്റിലായത്.  പട്ടിക്കാട് സ്വദേശി ഷിബു, മാട്ടുപ്പെട്ടി സ്വദേശികളായ സതീഷ്, മുകേഷ്, എന്നിവരാണ് പ്രതികള്‍. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് പതിനാറുകാരിയെ  മറയൂർ –മൂന്നാർ റോഡിലുള്ള ലോഡ്ജിൽ വച്ച്  ഷിബു  പീഡിപ്പിച്ചത്.  

ലോഡ്ജിന് മുൻപിൽ കാവൽക്കാരായി സതീഷും മുകേഷും നിന്നിരുന്നു ഇതുകൊണ്ടാണ് ഇവരെയും അറസ്റ്റ് ചെയ്തത്. മറയൂർ പൊലീസ് ഇൻസ്പെക്ടർ വി. ആർ. ജഗദീഷിന്റെ  നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.