ഭർത്താവ് മുത്തലാഖ് ചൊല്ലി; തൊട്ടുപിന്നാലെ ഭർതൃപിതാവ് ബലാൽ‌സംഗം ചെയ്തു; പരാതി

ഭർത്താവ് മുത്തലാഖ് ചൊല്ലിയതിന് തൊട്ടുപിന്നാലെ ഭർതൃപിതാവും അദ്ദേഹത്തിന്റെ സഹോദരനും ചേർന്ന് യുവതിയെ ബലാൽസംഗം ചെയ്തതായി പരാതി. രാജസ്ഥാനിലാണ് സംഭവം. 25-കാരിയായ യുവതിയെയാണ് ഭർത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയത്. ഇതിനെ എതിർത്തപ്പോൾ ഭർത്താവിന്റെ പിതാവും സഹോദരനും ചേർന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. യുവതിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. യുവതി നൽകിയ പരാതിയിൽ ഭര്‍ത്താവിനും ഭർതൃപിതാവിനും ഭർതൃമാതാവിനും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും മുത്വലാഖ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്ത് പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.