ഭാര്യയെ ലൈംഗികമായി സ്പർശിച്ചു; ഭർത്താവിന്റെ തല കുപ്പികൊണ്ട് തല്ലിപ്പൊട്ടിച്ചു; അറസ്റ്റ്

കുടുംബമായി റെസ്റ്റോറന്റിലെത്തിയവർക്ക് നേരെ അസഭ്യ വർഷവും ആക്രമണവുമായി ഒരുകൂട്ടം യുവാക്കള്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. ഭർത്താവും ഭാര്യയും 10 വയസ്സുള്ള മകനുമാണ് ഭക്ഷണസാലയിലെത്തിയത്. ഇവരുടെ ടേബിളിനടുത്തായി അഞ്ചാറ് യുവാക്കളും വന്നിരുന്നു. 

യുവാക്കൾ മോശമായി സംസാരിക്കാൻ തുടങ്ങി. യുവാവിന്റെ ഭാര്യയെ നോക്കി അസഭ്യം പറഞ്ഞു. കൂട്ടത്തിലൊരാൾ സ്ത്രീയെ മോശമായി സ്പര്‍ശിക്കുകയും ചെയ്തു. ഇതോടെ ക്ഷുഭിതനായ ഭർത്താവ് ഇവരോട് കയർത്തു. യുവാക്കളിലൊരാൾ അവിടെ ഉണ്ടായിരുന്ന കുപ്പി എടുത്ത് ഭർത്താവിന്റെ തലയിൽ വലിച്ചെറിഞ്ഞു. തല പൊട്ടി ഗുരുതരമായി പരിക്കേറ്റു.

പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.