മീന്‍പിടിക്കുന്നതിനെ ചൊല്ലി തർക്കം; രണ്ട് പേർക്ക് മർദനം; ആറു പേർ അറസ്റ്റിൽ

മീന്‍പിടിക്കുന്നതിെന ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കൊല്ലം കുളത്തുപുഴയില്‍ രണ്ടു പേരെ മര്‍ദിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍. കേസിലിനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. മര്‍ദനത്തില്‍ പരുക്കേറ്റവര്‍ അപകടനില തരണം ചെയ്തിട്ടില്ല. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് എട്ടുപേര്‍ അടങ്ങുന്ന സംഘം വട്ടപ്പാറ സ്വദേശികളായ മധു,അജയന്‍ എന്നിവരെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈക്കേസിലാണ് വിഷ്ണു, സുധീഷ്‌, സുരാജ്, ശരത്,മനു, മഹേഷ്‌ എന്നിവരെ കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

മീന്‍മുട്ടി കടവില്‍ മീന്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട് മധുവും മറ്റൊരു സംഘവും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രണമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കേസിലിനി അറസ്റ്റിലാകാനുള്ള രണ്ടു പേരും ഒളിവിലാണ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.