ഭക്ഷണം നൽകാമെന്ന് വാഗ്ദാനം; മാനസിക പ്രശ്നമുളള യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

രാജ്യ തലസ്ഥാനത്ത് വീണ്ടും ക്രൂരമായ കൂട്ട ബലാത്സംഗം റിപ്പോർട്ട് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന യുവതി ദില്ലിയിലെ സൺലൈറ്റ് കോളനി പ്രദേശത്ത് വെച്ചാണ് ബലാത്സംഗത്തിനിരയായത്. ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് അടുത്ത് കൂടിയ രണ്ട് പേരാണ് യുവതിയെ ഉപദ്രവിച്ചത്. പ്രദേശത്തെ ആളൊഴിഞ്ഞ ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു പീഡനമെന്ന് ദേശീയ വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.