അടിവസ്ത്രത്തിൽ പ്രത്യേക അറ, ഇറ്റാലിയൻ നിർമിത ബൈക്ക്; ‘മാരകലഹരി’; അറസ്റ്റ്

മാരക ലഹരി വസ്തുക്കളുമായി എറണാകുളം സ്വദേശി പാലക്കാട്ട് എക്സൈസിന്റെ പിടിയിലായി. ലഹരി വസ്തുക്കൾ ഇടുക്കി, എറണാകുളം ജില്ലകളിലെ ആഘോഷങ്ങൾക്കു വേണ്ടി ബംഗളുരുവിൽ നിന്നാണ് എത്തിച്ചത്. വാളയാർ ടോൾ പ്ലാസക്ക് സമീപം  നടത്തിയ വാഹന പരിശോധനയിലാണ് ആഢംബര ബൈക്കിൽ കടത്തിയ 16 LSD സ്റ്റാമ്പും 5 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്.  

എറണാകുളം ജില്ലയിൽ കളമശ്ശേരി സ്വദേശി പ്രബോധിനെ അറസ്റ്റ് ചെയ്തു. കാലിഫോർണിയ '9' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സ്റ്റാമ്പിൽ  360 മൈക്രാഗ്രാം ലൈസർജിക് ആസിഡ് അടങ്ങിയിരുന്നു. 36 മണിക്കൂർ വരെയാണ് വീര്യം . ഇത് 100 മില്ലിഗ്രാമിൽ കൂടുതൽ കൈവശം വെച്ചാൽ 20 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്.  ബാംഗ്ലൂരിൽ നിന്നാണ് ആഢംബര ബൈക്കിൽ LSD കൊണ്ടുവന്നത്.

അടി വസ്ത്രത്തിൽ പ്രത്യേക അറ ക്രമീകരിച്ചാണ് LSD യും ഹാഷിഷ് ഓയിലും സൂക്ഷിച്ചിരുന്നത്. എക്സൈസിന്റെയും പൊലീസിന്റെയും വാഹന പരിശോധനയിൽ നിന്നും രക്ഷപെടാൻ വേണ്ടി ഇറ്റലിയിൽ നിർമ്മിത ആഢംബര ബൈക്കാണ് പ്രതി ഉപയോഗിച്ചിരുന്നത്. നേരിട്ട് നാക്കിൽ ഒട്ടിക്കുന്ന LSD സ്റ്റാമ്പിന് ഡി.ജെ പാർട്ടികളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ലഹരിയായി മാറുകയാണ്. ഈസ്റ്ററിനോട് അനുബന്ധിച്ച് എറണാകുളത്ത് വെച്ച് നടക്കുന്ന  പാർട്ടിയിൽ വിതരണത്തിന് വേണ്ടിയാണ് ഇത് കടത്തികൊണ്ട് വന്നതെന്ന് എന്നാണ് പ്രതി നല്‍കുന്ന വിവരം. ബെൽജിയത്തിൽ നിന്നുള്ള ഒരു ഓൺലൈൻ സൈറ്റിൽ നിന്നാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്ന് എത്തിയത്.