സുഹൃത്തിന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമം, അറുപതുകാരന്‍ അറസ്റ്റിൽ

സുഹൃത്തിന്റെ  പതിമൂന്നുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കൊല്ലം കൊട്ടാരക്കരയില്‍ അറുപതുകാരന്‍ അറസ്റ്റില്‍. വിലങ്ങറ വിലന്തൂർ സ്വദേശി വിക്രമൻ പിള്ളയെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിഷുകൈനീട്ടം നല്‍കാമെന്ന് പറ‍ഞ്ഞ് വിക്രമന്‍പിള്ള സുഹൃത്തിന്റെ മകളായ പതിമൂന്നുകാരിയെ വീടിന്റെ സമീപമുള്ള റബ്ബര്‍ തോട്ടത്തിലേക്ക് ക്ഷണിച്ചു. വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചു മുറിയില്‍ കയറ്റിയ ശേഷം കതകടച്ചു. ബലപ്രയോഗത്തിനിടെ രക്ഷപെട്ട പെണ്‍കുട്ടി നിലവിളിച്ചു കൊണ്ടു  വീടിന് പുറത്തേക്ക് ഓടി. തുടര്‍ന്ന് കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അമ്മയുടെ മരണത്തെ തുടർന്ന് കോൺവെന്റിൽ നിന്നു പഠിക്കുന്ന കുട്ടി അവധിക്കാലത്ത് മാത്രമാണ് സ്വന്തം വീട്ടിലെത്തുന്നത്. വിക്രമന്‍പിള്ള സൂചികൊണ്ട് ശരീരത്ത് കുത്തിയതായും പരാതിയില്‍ പറയുന്നു.