പണമിടപാട് സ്ഥാപനത്തിൽ മോഷണം; മൂന്ന് ഇറാന്‍ സ്വദേശികൾ പിടിയിൽ

വിദേശ പണമിടപാട് സ്ഥാപനത്തിൽ മോഷണം നടത്തി ഒളിവിൽ പോയ ഇറാന്‍ സ്വദേശികളായ മൂന്ന് പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലണ് പ്രതികള്‍ കുടുങ്ങിയത്. 

കോതമംഗലത്ത് പ്രവർത്തിക്കുന്ന  വിദേശ കറൻസി എക്സ്ചേഞ്ചില്‍ നിന്ന് നിന്ന് കറൻസി മാറാനെന്ന വ്യാജ്യേന എത്തി രണ്ടര ലക്ഷം രൂപ മൂല്യമുള്ള സൗദി റിയിലാണ് പ്രതികള്‍ തട്ടിയെടുത്തത്.  മുഖ്യപ്രതി  ഇറാൻ സ്വദേശി സിറാജുദ്ദീൻ ഹൈദരിയെ അങ്കമാലിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. സമാനമായ രീതിയിൽ മോഷണം നടത്തിയതിന് ആറ്റിങ്ങൽ പോലീസ് എടുത്ത കേസിൽ പ്രതികളായ സിറാജുദ്ദീന്റെ ഭാര്യ ഹോസ്ന, ഇറാൻ സ്വദേശിയായ ബഹ്മാൻ എന്നി എന്നിവരും പിടിയിലായി.

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രതികൾ സമാന കുറ്റകൃത്യങ്ങൾ ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ കോതമംഗലത്തെ കടയിലെ സിസിടിവി ദൃശ്യം മറ്റുള്ള കടകളിലും നല്‍കിയിരുന്നു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ്, അങ്കമാലിയില്‍ നിന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെക്കുറിച്ച്  കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.