വണ്ടിക്കളളന്മാര്‍ സിസിടിവിയില്‍; അന്വേഷണം ഊര്‍ജിതമാക്കി

പാലക്കാട് നഗരത്തില്‍ നിന്ന് രാത്രിയില്‍ സ്കൂട്ടര്‍ മോഷ്ടിച്ച പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം

പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപമുളള ജ്വല്ലറിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സ്കൂട്ടര്‍ മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം രണ്ടു പേരാണ് വാഹനം മോഷ്ടിച്ചത്. പത്തു മിനിറ്റു നേരം വാഹനത്തിന് സമീപമിരുന്നശേഷം വാഹന ഉടമ സ്ഥലത്തില്ലെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ വാഹനം കടത്തുകയായിരുന്നു.

ജ്വല്ലറിയിലെ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനമാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.