വീട്ടമ്മയുടെ മാലപൊട്ടിച്ചു ഓടി; അയല്‍വാസി പിടിയില്‍

പട്ടാമ്പി കൊടുമുണ്ടയിൽ വീട്ടമ്മയെ ആക്രമിച്ച് മാല പൊട്ടിച്ച് കടന്ന് കളഞ്ഞ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. വീട്ടമ്മയുടെ അയൽവാസിയായ പ്രശാന്തിനെയാണ് പട്ടാമ്പി പൊലീസ് അറസറ്റ് ചെയ്തത്. മുതുതല പഞ്ചായത്തിലെ കൊടുമുണ്ട സ്വദേശിനി കാളിയുടെ മാലയാണ് കവർന്നത്. വൈകീട്ട് ആരുമില്ലാത്ത തക്കം നോക്കി പ്രശാന്ത് വീടിനകത്ത് കയറി ഒളിച്ചിരിക്കുകയായിരുന്നു. കാളി വീട്ടിലെത്തിയപ്പോള്‍ പിന്നിൽ നിന്നും ആക്രമിച്ച് മാല പൊട്ടിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. കാളിയുടെ നിലവിളി പുറത്തേക്ക്‌ വരാതിരിക്കാൻ വായിൽ തുണി തിരുകിയിരുന്നു. 

ഏറെ നേരം കഴിഞ്ഞാണ് നാട്ടുകാർ വിവരമറിയുന്നത്. പട്ടാമ്പി പൊലീസ് പ്രശാന്തിനായി വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞദിവസമാണ് പിടികൂടിയത്. കാളിയുടെ വീടിന് സമീപത്ത് തന്നെയാണ് പ്രശാന്തും താമസിക്കുന്നത്. പൊലീസ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

Neighbor has been arrested necklace theft